പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് BJP സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മാസപ്പടി കേസില്‍ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ്, പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. എല്‍.ഡി.എഫ് യോഗം വിളിച്ച് പിണറായി വിജയനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും, എം.എല്‍.എ സ്ഥാനത്തുനിന്നുള്ള രാജി മുന്നണി ചോദിച്ചുവാങ്ങണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
മാസപ്പടി കേസില്‍ പിണറായി തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്നും പിണറായി പ്രതിപക്ഷ നേതാവായി തുടരുന്നത് സിപിഎം നെ പോലും ദോഷകരമായി ബാധിക്കുമെന്നും ഷോണ്‍ പറഞ്ഞു. മാസപ്പടി കേസില്‍ നിര്‍ണായക നീക്കത്തില്‍ ED ഡി.ജി.പിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ കടുത്ത പ്രതികരണം. ഷോണ്‍ ജോര്‍ജ് ആണ് മാസപ്പടി കേസിലെ പരാതിക്കാരന്‍.





0 Comments