സഹപാഠിയായ യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിയമവിരുദ്ധമായി ഹാക്ക് ചെയ്യുകയും, യുവതിയുടെയും മറ്റ് സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്ത കേസില്‍ യുവാവിനെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. AJMAL T MUHAMMAD എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അനധികൃതമായി പ്രവേശിച്ച് സ്വകാര്യത ലംഘിച്ചതായാണ് പരാതി. തുടര്‍ന്ന് കോളേജ് പരിപാടികളിലും മറ്റും വിവിധ അവസരങ്ങളില്‍ പകര്‍ത്തിയ പരാതിക്കാരിയുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രതിയുടെ മൊബൈല്‍ ഫോണിലെ 'Hidden Folder'ല്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
സെപ്റ്റംബര്‍ 3ന് ഉച്ചയ്ക്ക് 1.30ഓടെയാണ് പരാതിക്കാരിയും സുഹൃത്തുക്കളും ചിത്രങ്ങള്‍ കാണാനിടയായത്. സംഭവത്തെ തുടര്‍ന്ന് യുവതിക്ക് മാനഹാനിയും കടുത്ത മാനസിക വിഷമവും ഉണ്ടായതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.




0 Comments