നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 112-ാമത് സ്ഥാപക ദിനാചരണം നടന്നു. NSS ആസ്ഥാനത്തും യൂണിയന്‍ ഓഫീസുകളിലും പതാക ഉയര്‍ത്തി. രൂപീകരണ സമയത്ത് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനും മറ്റ് 13 പേരും ചേര്‍ന്നെടുത്ത പ്രതിജ്ഞ പുതുക്കി ക്കൊണ്ടാണ് പതാക ദിനം ആഘോഷിച്ചത്. മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പതാകദിനത്തോടനുബന്ധിച്ച് താലൂക്ക് യൂണിയന്‍ അങ്കണത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ചെയര്‍മാന്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. യൂണിയന്‍ സെക്രട്ടറി പ്രവീണ്‍ ആര്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി നായര്‍ , യൂണിയന്‍ ഭരണ സമിതി അംഗങ്ങളായ ശ്യം പ്രകാശ്, എന്‍ ഗിരീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറം, രാജേഷ് മറ്റപ്പള്ളില്‍, പി രാധാകൃഷ്ണന്‍ , സതീഷ് കല്ലക്കുളം,സുരേഷ് പി ജി, സോമനാഥന്‍ നായര്‍ അക്ഷയ, ജി ജയകുമാര്‍ , കെ അജിത് കുമാര്‍ , പ്രതിനിധി സഭാഗംങ്ങളായ ഡോ ബി വേണുഗോപാല്‍, സി.എന്‍ രാമചന്ദ്രന്‍ നായര്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ജഗദമ്മ ശശിധരന്‍, സെക്രട്ടറി ചിത്രലേഖ കെ , ജോയിന്റ് സെക്രട്ടറി ബീന വിശ്വനാഥ്, ഖജാന്‍ജി അനു എസ് നായര്‍ മറ്റ് ഭരണ സമിതി അംഗങ്ങളായ ഇന്ദിര സതീശന്‍, രാജി അനീഷ്, രേണു ബി, സന്ധ്യ എസ് നായര്‍ , മായ സുദര്‍ശനന്‍ , ലത ദിലീപ്, ഗീത രവീന്ദ്രന്‍ , ശ്രീരേഖ പ്രദീപ് കുമാര്‍ , ബിബിത ദിലീപ് , യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.എ അഖില്‍ കുമാര്‍ , യൂണിയന്‍ സ്റ്റാഫ് അരവിന്ദ് കെ അനില്‍, വിവിധ കരയോഗ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുരിക്കും പുഴ ദേവി വിലാസം NSS കരയോഗത്തില്‍ കരയോഗം പ്രസിഡന്റ് അഡ്വ ലാല്‍ പുളിക്കക്കണ്ടം പതാക ഉയര്‍ത്തി. NSS യൂണിയന്‍ പ്രതിനിധിയും നഗരസഭാ കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടം, കരയോഗം സെകട്ടറി രമേഷ് കെ.പി.,നഗരസഭാംഗം ബിജു പുളിക്കക്കണ്ടം സന്ദീപ് ആര്‍,രവീന്ദ്രന്‍ നായര്‍ പുളിക്കല്‍, ജിഷ ബിജു ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുറിച്ചിത്താനം ശ്രീരാമവിലാസം NSS കരയോഗത്തില്‍ പ്രസിഡന്റ് MK രാജന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി അനില്‍ പണിക്കര്‍ ട്രഷറര്‍ VP കൃഷ്ണന്‍കുട്ടി നായര്‍, ലിജിന്‍ ലാല്‍ , ഗോപിനാഥന്‍ നായര്‍ , രഞ്ജിത് കൊട്ടാരത്തില്‍, അജിത് വട്ടംകണ്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര NSS കരയോഗത്തില്‍ പ്രസിഡന്റ് ടി കെ ദിലീപ് പതാക ഉയര്‍ത്തി.സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കമ്മറ്റി അംഗങ്ങളും വനിതാസമാജം ഭാരവാഹികളും പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍