Breaking...

9/recent/ticker-posts

Header Ads Widget

ഉരുക്ക് വനിത ഇന്ദിരാ ഗാന്ധിയുടെ 42-ാമത്, രക്തസാക്ഷിത്വ ദിനം ആചരിച്ചു.



ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഉരുക്ക് വനിത  ഇന്ദിരാ ഗാന്ധിയുടെ  42-ാമത്, രക്തസാക്ഷിത്വ ദിനവും കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 152-ാം ജന്മദിനവും കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ 83-ാം ജന്മദിനവും  ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് പി.വി ജോയ് പൂവം  നില്‍ക്കുന്നതിന്റെ അധ്യക്ഷതയില്‍ ഏറ്റുമാനൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍  ചേര്‍ന്ന അനുസ്മരണയോഗം ഡിസിസി ജനറല്‍ സെക്രട്ടറി കെ.ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  പുഷ്പ വിജയകുമാര്‍, ജോണ്‍സണ്‍ തീയാട്ട് പറമ്പില്‍, ജോണ്‍ പൊന്മാങ്കല്‍ ,ആര്‍. രവികുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ മാത്യു വാക്കത്തുമാലി, സുബിന്‍ സാബു, ബിബിന്‍ സണ്ണി, അനീഷ് മോന്‍, സൂസി തോമസ്, മോന്നമ്മ കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ ഐസക് പാടിയം, തങ്കച്ചന്‍കോണിക്കല്‍ ,കെ.ജി വിനയന്‍, ശശി മുണ്ടക്കല്‍ സി.എം സലിം, ഡേവിഡ് കുറ്റിയില്‍, ജെയ്‌സ് കട്ടച്ചിറ. സിബി ആനിക്കാമറ്റം, ഗോപന്‍ പാടകശ്ശേരി  തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍