Breaking...

9/recent/ticker-posts

Header Ads Widget

ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം മരങ്ങാട്ടുപിള്ളിയില്‍ നടന്നു.



രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം  മരങ്ങാട്ടുപിള്ളിയില്‍ നടന്നു. ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 152-ാം ജന്മദിനവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 83-ാം ജന്മദിനാഘോഷവും നടന്നു. മരങ്ങാട്ടുപള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് പയസ് ഉദ്ഘാടനം ചെയ്തു. സര്‍ദാര്‍ പട്ടേല്‍ ഒന്നിപ്പിച്ച ഇന്ത്യയെ സ്വന്തം രക്തം നല്‍കി വിഭജനത്തില്‍ നിന്ന് രക്ഷിക്കുകയാണ് ഇന്ദിര പ്രിയദര്‍ശനിയുടെ ജീവത്യാഗത്തിലൂടെ  ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.  മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട് അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബി തെക്കേല്‍, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റോബിന്‍ കരിപ്പാത്ത്, നേതാക്കളായ സണ്ണി വടക്കേടം,  ജോസ് ജോസഫ് പി, ഷൈന്‍ കൈമളേട്ട്, ആഷിന്‍ അനില്‍ മേലേടം, ജോസ് പാറക്കല്‍, ജോസ് ചെട്ടിയാശ്ശേരില്‍, വിജയന്‍ എം.എസ്, മാത്യു, ബെജി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍