പേരൂര്‍ ചാലക്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയ്ക്കായുള്ള തേക്കുമരം നീലൂരില്‍ നിന്നും ആചാര അനുഷ്ഠാനങ്ങളോടെ രഥ ഘോഷ യാത്രയായി ഏറ്റുമാനൂരില്‍ എത്തി. ഏറ്റുമാനൂര്‍ നഗരസഭയുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ ധ്വജത്തിന് വരവേല്‍പ്പ് നല്‍കി. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് രഥ ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍ എത്തിയത്. ഏഴരപ്പൊന്നാനയുടെയും ഏഴര കരയുടെയും പ്രാധാന്യമുള്ള ചരിത്രപശ്ചാത്തലമാണ് പേരൂര്‍ ഭഗവതി ക്ഷേത്രത്തിനും മഹാവിഷ്ണു ക്ഷേത്രത്തിനും ഉള്ളത്. നഗരസഭാ ചെയര്‍മാന്‍ ടോമി പുളിമാന്‍തുണ്ടം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സൂസി തോമസ്, രശ്മി ശ്യാം, വേണുഗോപാലന്‍ നായര്‍, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പി.കെ രാജന്‍, മഹേഷ് രാഘവന്‍ തുടങ്ങിയവര്‍ പൂമാലയിട്ടാണ് ആദരവും സ്വീകരണവും നല്‍കിയത്.





0 അഭിപ്രായങ്ങള്‍