Breaking...

9/recent/ticker-posts

Header Ads Widget

ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.



ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ബി കോളജിന് എതിര്‍വശമുള്ള കരിങ്ങോട്ട് വീട്ടില്‍ സജു ആന്റണി (64) ഭാര്യ അനു 59, മകന്‍ സബിന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സജുവിന്റെയും ഭാര്യയുടെയും മൃതദേഹം കിടപ്പുമുറിയിലും മകന്റെ മൃതദേഹം സ്റ്റോര്‍ റൂമിലുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി ഡി.വൈ.എസ്.പി S ആഷാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ  പൊലീസ് അന്വേഷണമാരംഭിച്ചു. കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയുള്ളതായാണ് സൂചന. പത്തനംതിട്ടയില്‍ പലചരക്കു കട നടത്തിയിരുന്ന സജുവിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. മകന്‍ സബിന് ഓണ്‍ലൈന്‍ ഇടപാടുകളില്‍ പെട്ടും വന്‍ ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍