മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്‌സിന്റെ നേതൃത്വത്തില്‍ മൂന്നിലവ് പഞ്ചായത്തുമായി സഹകരിച്ച്, നയനം സഹസ്രം പ്രോജക്റ്റിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും സംഘടിപ്പിച്ചു. ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍ തിരുവല്ലയുമായി ചേര്‍ന്നാണ് ഈ പരിപാടി നടത്തിയത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജാന്‍സി ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയിസ് ജോസഫ് നിര്‍വഹിച്ചു. ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.ബി. മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ബീന റോയി, ഡോ. ഗീതു, മിനി സോമന്‍, സന്ധ്യാ വിനോദ്, ജെയിംസ് മാമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 അഭിപ്രായങ്ങള്‍