നിയമങ്ങള്‍ പാലിച്ചും സുരക്ഷിതത്വം ഉറപ്പാക്കിയും മാത്രമെ പാലാ നഗരസഭ സ്റ്റേഡിയത്തിലെ സിമ്മിംഗ് പൂള് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് നഗരസഭാധ്യക്ഷ മായാ രാഹുല്‍ പറഞ്ഞു. നിലവില്‍ സ്വിമ്മിംഗ് പൂള് പ്രവര്‍ത്തിക്കാത്തത് നഗരസഭയുടെ അലംഭാവം കൊണ്ടല്ല. നീന്തല്‍ കുളം സമയത്ത് ശുദ്ധികരണം നടത്തി ജലം മാറി ആവശ്യമായ അപകട മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.
നഗരസഭയ്ക്ക് നേരിട്ട് നടത്താന്‍ കഴിയത്തതുകൊണ്ടാണ് ഈ രംഗത്ത് പരിചയ സമ്പന്നര്‍ക്ക് ലേലം ചെയ്തു നല്‍കുന്നത്. അതനുസരിച്ച് 10 ലക്ഷം രൂപ സെക്യൂരിറ്റിയും 31750 രൂപ വാടകയും നിശ്ചയിച്ച് പൂള് ലേലം ചെയ്തു നല്‍കിയിരുന്നു. ലേലം ഏറ്റെടുത്ത ആള് പിന്നീട് നഷ്ടം എന്നറിയിച്ച് പൂള് നഗരസഭയെ തിരിച്ചേല്‍പ്പിക്കയും ചെയ്തു. കൗണ്‍സില്‍ തീരുമാന പ്രകാരം കുടിശിഖയുള്ള കറന്റ് ചാര്‍ജ് കുറച്ചതിനു ശേഷം ബാക്കി സെക്യൂരിറ്റി തുക നഗരസഭയുടെ ക്യൂ ലിസ്റ്റില്‍ ചേര്‍ക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന 3 ലേലത്തിലും ആരും പങ്കെടുത്തില്ല. നിയമപരമായി വാടക തുക എഴുതി നല്കാന് ഓഫര്‍ ക്ഷണിച്ചങ്കിലും അടിസ്ഥാന ലേലത്തുക പോലും വരാത്തതിനാല്‍ അടിസ്ഥാന ലേല തുകയില്‍ വീണ്ടും ലേലം ചെയ്തു. അതില്‍ മാസവാടക-13250, 13500 എന്നിങ്ങനെ 2 പേര് ലേലത്തില്‍ പങ്കെടുത്തു. കൂടിയ തുക ക്യോട്ട് ചെയ്ത വ്യക്തിക്ക് കൗണ്‍സിലില്‍ ലേലം ഉറപ്പിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ ആ വ്യക്തി 10 ലക്ഷം രുപ സെക്യുരിറ്റി നല്‍കുന്നതിന് പകരം പഴയ ലേലത്തില്‍ എടുത്ത വ്യക്തിയുടെ സെക്യൂരിറ്റിയിലേയ്ക്ക് അത് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലേലത്തില്‍ പിടിച്ച വ്യക്തി അടയ്ക്കേണ്ട സെക്യൂരിറ്റി തുക മറ്റൊരു വ്യക്തിക്ക് നല്‍കേണ്ട തുകയുമായി അഡ്ജസ്റ്റ് ചെയ്യുന്നത് നിയമപരമായി സാധുതയില്ലാത്തതിനാലും ഓഡിറ്റ് ഒബ്ജക്ഷന് വരുമെന്നതിനാലും നിയമപരമല്ലാത്തതിനാലും തുക അഡ്ജസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഏറ്റെടുത്ത ആള് എഗ്രിമെന്റ് വയ്ക്കാത്തതാണ് പൂള് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിന് കാരണം. മുന്‍ ഭരണ സമിതിയുടെ കാലത്ത് നടന്ന ഈ നടപടിക്രമങ്ങളില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ തയ്യാറാണന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.





0 അഭിപ്രായങ്ങള്‍