നാടന്‍ രുചിക്കൂട്ടുകളുമായി 'തനിമയുടെ രുചി' ഫുഡ് ഫെസ്റ്റ് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പാലാ സെന്റ് തോമസ് ടി.ടി.ഐയില്‍ നടന്നു. കപ്പ, ചേമ്പ്, ചക്ക തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു. വീടുകളില്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചത്.. കേരളത്തിന്റെ സാംസ്്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്‌കാരങ്ങളും വിവിധ ജില്ലകളെ പരിചയപ്പെടുത്തുന്ന ചാര്‍ട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജാന്‍സി പീറ്റര്‍ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതായ ഭക്ഷണ സംസ്‌കാരവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതായി പരിപാടി.





0 അഭിപ്രായങ്ങള്‍