Breaking...

9/recent/ticker-posts

Header Ads Widget

ജാതി തട്ടിപ്പിലൂടെ ജോലി നേടിയവരെ, സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട്, കേസെടുക്കണമെന്ന്‌ കതിരവര്‍ പുലയര്‍ മഹാസഭ



പട്ടിക ജാതി  വിഭാഗത്തിന്റെ സംവരണം തട്ടിയെടുത്ത് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ കണ്ടെത്തണമെന്നും ജാതി തട്ടിപ്പിലൂടെ ജോലി നേടിയവരെ,  സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട്,  കേസെടുക്കണമെന്നും  കതിരവര്‍  പുലയര്‍ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജാതി തട്ടിപ്പുകള്‍ തടയുന്നതിന്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിയമനാസൃതം  രജിസ്‌ട്രേഷനുള്ള പട്ടികജാതി സംഘടനകളുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണമെന്നും സംഘടന ഭാരവാഹികള്‍  ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്  നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. വിവാഹ ധനസഹായം, ചികിത്സ സഹായം , തുടങ്ങിയവ കാലോചിതമായി വര്‍ദ്ധിപ്പിക്കണം. ഭവന നിര്‍മ്മാണത്തിന് നല്‍കുന്ന തുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നും  സംഘടന ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കതിരവര്‍ പുലയര്‍ മഹാസഭ പ്രസിഡന്റ്  ഷൈനി രാജു, ജനറല്‍ സെക്രട്ടറി ഗീത അയ്യപ്പന്‍ , സംഘടന സെക്രട്ടറി എം.കെ. തങ്കപ്പന്‍ , അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.കെ .സതീശന്‍ , എന്‍.ടി.വേലായുധന്‍, കോട്ടയം ജില്ലാ സെക്രട്ടറി പി. കെ. സജിമോന്‍ എന്നിവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍