Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട്-കുറിച്ചിത്താനം വില്ലേജ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു.



മണ്ണയ്ക്കനാട് സംരക്ഷണഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം ദുഷ്‌കരമായ മണ്ണയ്ക്കനാട്-കുറിച്ചിത്താനം വില്ലേജ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. കുന്നങ്കി ഭാഗത്ത് സംരക്ഷണഭിത്തി പുനര്‍ നിര്‍മിക്കുന്നതിന് എംഎല്‍എ റോഡ് വികസന ഫണ്ടില്‍നിന്ന് ആവശ്യമായ തുക അനുവദിക്കുമെന്നും തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.റോഡിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് പ്രദേശവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളെ  തുടര്‍ന്നാണ് പുനരുദ്ധാരണം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവരുന്നത്. സംരക്ഷണഭിത്തിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ മണ്ണ് പരിശോധനയുടെ ഫലം ലഭിച്ചാലുടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംരക്ഷണഭിത്തിയുടെ നിര്‍മാണത്തിന് ആവശ്യമായ തുക എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുന്നതോടെ പ്രവൃത്തികള്‍ വേഗത്തിലാക്കാനാകും. സംരക്ഷണഭിത്തിയുടെ നിര്‍മാണത്തിനൊപ്പം റോഡ് റീടാറിങ്ങിനായി ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക വിനിയോഗിക്കാനാണ് തീരുമാനം. ഇതോടെ തകര്‍ന്ന സംരക്ഷണഭിത്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം റോഡും  ഗതാഗതയോഗ്യമാകും.പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി കുട്ടി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജൂബി തെക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ അനു സിബു, ആശാ വര്‍മ്മ, ജോസ് മോന്‍ ജേക്കബ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തി മന്ത്രിയുമായി ചര്‍ച്ച നടത്തി.ജയിന്‍ തുണ്ടത്തില്‍, നോബിള്‍, സിബു മാണി, വി.എം. ജോസഫ് വട്ടത്തോട്ടം, ബേബിച്ചന്‍ ചിങ്ങംതോട്ടത്തില്‍, അശോക് കുമാര്‍, ജോണ്‍സണ്‍ വി.എം., കൃഷ്ണന്‍കുട്ടി വേങ്ങാട്ട്, കെ.ജെ. ചാക്കോ, കൃഷ്ണന്‍കുട്ടി കൊട്ടുപ്പിള്ളില്‍, രാജു ഓരത്തേല്‍, സാബു വേങ്ങാട്ട്, ജോസഫ് മാലത്ത്, കേശവന്‍, ബേബി കപ്പിലുംമാക്കില്‍, ജോളി, പത്മകുമാര്‍, എ.ജെ. സാബു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.റോഡിന്റെ പുനരുദ്ധാരണത്തിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ നേരത്തേ തന്നെ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചിരുന്നു. മന്ത്രിയുടെ ഇടപെടലും ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തുടര്‍നടപടികളും യാഥാര്‍ഥ്യമാകുന്നതോടെ മണ്ണയ്ക്കനാട്-കുറിച്ചിത്താനം റോഡിന്റെ പുനരുദ്ധാരണത്തിന് വേഗം കൈവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍