കടുത്തുരുത്തി കെ.എസ് പുരം നവജ്യോതി ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന കനക ജൂബിലി ആഘോഷ സമാപനം ഒക്ടോബര്‍ 31 നവംബര്‍ 1 തീയതികളില്‍ നടക്കും. സമാപനസമ്മേളനം നവംബര്‍ ഒന്നിന് വൈകീട്ട് 6 ന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ഡി ശശികുമാര്‍ അധ്യക്ഷത വഹിക്കും. സമാപന ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, കലാകായിക മത്സരങ്ങള്‍, ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍, വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര എന്നിവ നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. ലൈബ്രറിയുടെ മുന്‍ പ്രസിഡണ്ട് ആയിരുന്ന എ.വി ചാക്കോ ആനിത്താനം സൗജന്യമായി നല്‍കിയ സ്ഥലത്താണ് ലൈബ്രറി നിലവില്‍ പ്രവര്‍ത്തിക്കുന്നത് നാടിന്റെ സാംസ്‌കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുവാന്‍ ഗ്രന്ഥശാലയ്ക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ലൈബ്രറി ഭാരവാഹികളായ ഡി ശശികുമാര്‍ കെ.ടി പവിത്രന്‍, ടി.ടി ജയപ്പന്‍ കെ.ആര്‍ സജിമോന്‍ എന്നിവര്‍ പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍