Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷണം സൗജന്യമായി നല്‍കി കടപ്പൂരിലെ ഹോട്ടല്‍ ഉടമയുടെ കാരുണ്യ സേവനം.



കാന്‍സര്‍ രോഗികള്‍ക്കും  ഡയാലിസിസ് രോഗികള്‍ക്കും ഭക്ഷണം സൗജന്യമായി നല്‍കി കടപ്പൂരിലെ ഹോട്ടല്‍ ഉടമയുടെ കാരുണ്യ സേവനം. കാണക്കാരി പഞ്ചായത്തിലെ കടപ്പൂര് വട്ടുകുളം ജംഗ്ഷനിലൂടെ എത്തുന്ന കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് രുചിയിടം ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍ നിന്നും സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് ഹോട്ടല്‍ ഉടമ ജോസ് തോമസ് പറഞ്ഞു.കഴിഞ്ഞ 30 വര്‍ഷമായി ഹോട്ടല്‍ നടത്തി വരുന്ന കിഴക്കേ കൂടല്ലൂര്‍ സ്വദേശിയായ ജോസ് തോമസ് കടപ്പൂര്‍ വട്ടുകുളത്തെ ഹോട്ടല്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ.അന്നുമുതല്‍ തന്നെ രോഗികള്‍ ഇവിടെ എത്തി ഭക്ഷണം കഴിച്ച്  മടങ്ങുന്നുണ്ട്. രോഗികളില്‍ പലരും മരുന്നു വാങ്ങാന്‍ പോലും ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം മനസ്സിലാക്കിയപ്പോഴാണ്  അവരെ സഹായിക്കുക എന്ന  ലക്ഷ്യത്തോടെ ഹോട്ടലില്‍ സൗജന്യ ഭക്ഷണത്തിനു ബോര്‍ഡ് കൂടി സ്ഥാപിച്ചത് എന്നും ജോസ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍