എലിക്കുളം പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന ശേഖരിച്ച മാലിന്യം നാലാംമൈലിലെ പാറമടയില്‍ തള്ളിയതായി ആക്ഷേപം. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, ഗ്ലാസ് ബോട്ടിലുകള്‍, കോഴി മാലിന്യം, സാനിറ്ററി നാപ്കിന്‍ തുടങ്ങിയ മാലിന്യങ്ങളാണ് പാറമടയില്‍ തള്ളിയത്. പാറമടയുടെ സമീപത്തെ പറമ്പില്‍ കുഴികുത്തി മാലിന്യം മൂടാനായിരുന്നു ശ്രമം. എന്നാല്‍ BJP യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും കുഴികുത്താനായി കൊണ്ടുവന്ന ജെസിബി തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ഹരിതകര്‍മ്മസേനയുടെ വാഹനം തിരികെ വിളിച്ചുവരുത്തി മാലിന്യം തിരിച്ചയക്കുകയായിരുന്നു. പഞ്ചായത്തിലെ ഡ്രൈവറുടെ നേതൃത്വത്തിലാണ് മാലിന്യം പാറമടയില്‍ എത്തിച്ചതെന്ന് ആക്ഷേപമുണ്ട്. പ്രതിഷേധത്തിന് എലിക്കുളം പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ സുജാത എം.കെ., ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീജ സതീഷ്, ബിജെപി എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് കറകപ്പള്ളി, ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സരീഷ് കുമാര്‍, ജയേഷ് കെ.ബി. എന്നിവര്‍ നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍