മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്‌സിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസില്‍ സന്നദ്ധ രക്തദാന ക്യാമ്പും ആരോഗ്യ, ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. പാലാ മെഡിസിറ്റിയുടെ സഹകരണത്തോടെ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്തദാന ക്യാമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ശ്രീകല ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം വിഷയാവതരണം നടത്തി. ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ്, ബ്രാഞ്ച് മാനേജര്‍ ബബിതാ ബാബു, ഡോ. വി.ഡി. മാമച്ചന്‍, ഡോ. കെലിറ്റാ ജോര്‍ജ്, ജെയിസണ്‍ പ്ലാക്കണ്ണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസിന് ഡോ. പി.കെ. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ 40-ഓളം പേര്‍ രക്തദാനം നടത്തി.





0 അഭിപ്രായങ്ങള്‍