Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു.



കടുത്തുരുത്തി സെന്റ് മൈക്കിള്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു. സ്‌കൂളിലെ നാഷനല്‍ സര്‍വ്വീസ് സ്‌കീം ,എസ്. പി. സി. റേഞ്ചര്‍ ആന്‍ഡ് റോവര്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണ ത്തോടെയാണ് ക്യാമ്പ് നടന്നത്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോയി ജോര്‍ജ് ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോണ്‍സണ്‍ നീല നിരപ്പേല്‍, അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്തംഗം ആന്‍മരിയ ജോര്‍ജ്, ഗ്രാമപഞ്ചായത്തംഗം ജിന്‍സി എലിസബത്ത് PTA പ്രസിഡന്റ് ഷിജു കുര്യാക്കൊസ്. കടുത്തുരുത്തി SHO ശരണ്യ എസ് ദേവന്‍ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സീമ സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രക്തം നല്‍കാം ജീവന്‍ നല്‍കാം എന്ന സന്ദേശവുമായാണ്  കാരിത്താസ്  ആശുപത്രിയും സെന്റ് മൈക്കിള്‍സ് HSS ളും ചേര്‍ന്ന് ക്യാമ്പ് സംഘടിപ്പിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍