ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ദേവിഭാഗവത നവാഹ യജ്ഞം ആചാര്യനില്ല എന്നത് കൊണ്ട് വ്യത്യസ്തമാകുന്നു. അതേസമയം, ഇവിടെയുള്ള അമ്മമാര്‍ മുഴുവനും ആചാര്യര്‍ ആണ് എന്നതാണ് മറ്റു ദേവീ ഭാഗവത യജ്ഞ വേദികളില്‍ നിന്നും ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് . രാവിലെ 6 മണിക്ക് ലളിതാ സഹസ്രനാമത്തോടെ ആരംഭിക്കുന്ന നവാഹ യജ്ഞത്തില്‍ കുട്ടികള്‍ക്ക് വിദ്യാഗോപാല മന്ത്രാര്‍ച്ചന, ദേവീ ഭാഗവത പാരായണം തുടങ്ങിയവ നടക്കുമ്പോള്‍ മാതൃശക്തിയിലെ 51 അമ്മമാരാണ് വായനയ്ക്കും മറ്റു നവാഹ പരിപാടികള്‍ക്കും നേതൃത്വം വഹിക്കുന്നത്. മഹാ നവമി ദിവസമായ ചൊവ്വാഴ്ച 2 മുതല്‍ 10 വയസ്സുവരെ ഉള്ള പെണ്‍കുട്ടികളെ ദേവിയായി കണ്ടു പൂജിക്കുന്ന കുമാരി പൂജ നടക്കും. വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ 7.30 മുതല്‍ പ്രശസ്തരായ ആചാര്യന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തും. രാവിലെ 9 മുതല്‍ വാണി വന്ദനം, നൃത്ത സംഗീതാര്‍ച്ചന എന്നിവ നവരാത്രി മണ്ഡപത്തില്‍ നടക്കും.
ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.





0 അഭിപ്രായങ്ങള്‍