Breaking...

9/recent/ticker-posts

Header Ads Widget

ഒക്ടോബര്‍ 31 സംസ്ഥാനത്തുടനീളം NSS പതാകദിനമായി ആചരിക്കും.



നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകദിനമായ ഒക്ടോബര്‍ 31  സംസ്ഥാനത്തുടനീളം പതാകദിനമായി ആചരിക്കും. 1914 ഒക്ടോബര്‍ 31-നാണ് ഭാരതകേസരി മന്നത്തു പത്മനാഭന്റ നേതൃത്വത്തില്‍ സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്ക് യൂണിയന്‍ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10ന് എന്‍.എസ്.എസ്. പതാക ഉയര്‍ത്തും. മന്നം സമാധിമണ്ഡപത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരും പെരുന്നയിലെ സംഘടനാ ആസ്ഥാനത്ത് പ്രസിഡന്റ് ഡോ. എം. ശശികുമാറും പതാക ഉയര്‍ത്തും. സംഘടനയുടെ രൂപീകരണവേളയില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനും മറ്റ് 13 പേരും ചേര്‍ന്ന് എടുത്ത പ്രതിജ്ഞ പുതുക്കിക്കൊണ്ടാണ്   പതാകദിനം ആചരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍