Breaking...

9/recent/ticker-posts

Header Ads Widget

പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ വിജയദശമി മഹോത്സവം



ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ വിജയദശമി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. എഴുത്തിനിരുത്തും വാണി വന്ദനവും വിജയദശമി ദിനത്തില്‍ നടന്നു. നിരവധി  കുരുന്നുകള്‍ക്ക് അറിവിന്റെ  ആദ്യാക്ഷരം പകര്‍ന്നു നല്‍കിക്കൊണ്ട് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. സപ്താഹ ആചാര്യന്‍ മനോജ് ശാസ്ത്രി, ശുഭലന്‍ സാര്‍, അംബികാ വിദ്യാഭവന്‍ പ്രിന്‍സിപ്പാള്‍ സി.എസ്. പ്രദീഷ് തുടങ്ങിയവര്‍ ആചാര്യന്മാരായി. വാണി വന്ദന നൃത്ത സംഗീതാര്‍ച്ചനയില്‍ നിരവധി ഭക്തര്‍ തങ്ങളുടെ സംഗീത-നൃത്ത ആവിഷ്‌കാരങ്ങള്‍ പാറേക്കാവിലമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു. നവാഹയജ്ഞ സമര്‍പ്പണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ ദേവിയായി സങ്കല്‍പ്പിച്ച് കുമാരി പൂജയും നടന്നു.  പൂജയെടുപ്പിലും വിദ്യാരംഭ ചടങ്ങുകളിലും  ധാരാളം പേര്‍ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍