പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌സിപിഓയും തലയോലപറമ്പ് സ്വദേശിയുമായ പൂതക്കുഴിയില്‍ പി .ജെ.സാബു (47) ആണ് മരണമടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച കുമാരനല്ലൂര്‍ സമീപം നീലിമംഗലം ഭാഗത്ത് ബൈക്കും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: ജോമി സെബാസ്റ്റ്യന്‍. മകന്‍ ജോയല്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. മകള്‍: ജെനിഫര്‍ 8 ാം ക്ലാസ് വിദ്യാര്‍ത്ഥി.






0 Comments