Breaking...

9/recent/ticker-posts

Header Ads Widget

തൂഫാന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.



ലഹരിയെ തുരത്താന്‍ അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്തിലെ വിവിധ സ്‌ക്കൂളുകളുടെയും കോളേജുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പൂവത്തിളപ്പില്‍ തൂഫാന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. മുണ്ടന്‍കുന്ന് ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പൂവത്തിളപ്പ് കവലയിലേയ്ക്ക് നടത്തിയ വാക്കത്തോണ്‍ അഡ്വ.ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍പെക്ടര്‍ രാജേഷ് പി ഫ്ളാഗ് ഓഫ് ചെയ്തു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ സജീവ് കുട്ടികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രന്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളിനുള്ള സമ്മാനം മറ്റക്കര സെന്റ് ജോസഫ്സ് ഹൈസ്‌ക്കുളിന് കൈമാറി. ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, പഞ്ചായത്തംഗം നിമ്മി ട്വിങ്കിള്‍ രാജ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ബിജു എബ്രഹാം,അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ്,വൈസ് പ്രസിഡന്റ് സിജി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ വച്ച് സ്‌കൂളുകള്‍്ക്കായി തൂഫാന്‍ ഇന്‍ഫര്‍മേഷന്‍ ബോക്സുകളും, കുട്ടികള്‍ക്കായി തൂഫാന്‍ പേജ് മാര്‍ക്കും വിതരണം ചെയ്തു. തൂഫാന്‍ വാക്കത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച തൂഫാന്‍ ട്രീ ശ്രദ്ധേയമായി. മറ്റക്കര മൊഡല്‍ പോളിടെക്നിക്, ടോംസ് എഞ്ചിനീയറിംഗ് കോളേജ്, വിവിധ സ്‌ക്കുളുകളും പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് മെമ്പര്‍മാര്‍,ജീവനക്കാര്‍,സ്‌ക്കുള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍