Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ചിലമ്പൊലി 2026 ശ്രദ്ധയാകര്‍ഷിക്കുന്നു




കലാപ്രതിഭകളുടെ മികവാര്‍ന്ന പ്രകടനങ്ങളുമായി  പാലാ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ചിലമ്പൊലി 2026 ശ്രദ്ധയാകര്‍ഷിക്കുന്നു. 250 ലധികം ഇനങ്ങളിലായി 2500 ഓളം കലാപ്രതിഭകളാണ്  മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പ്രധാന വേദിയായ ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി. സ്‌കൂള്‍, എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ബുധനാഴ്ച കേരളനടനം, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. ചിലമ്പൊലി കലോത്സവം വ്യാഴാഴ്ച സമാപിക്കും. സമാപന സമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍