കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 24 ന് നടക്കും. 22ന് ഞായറാഴ്ച വൈകുന്നേരം നാലിന് ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ നിന്നും ജൂബിലി സമാപന വിളംബംര വാഹനറാലി നടക്കും. 24 ന് രാവിലെ 9.30 ന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കുന്ന കൃതജ്ഞതാ ബലിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 11.30 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മാര്‍. മാത്യു മുലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി മോന്‍സ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും, ചലച്ചിത്ര താരം ഹഹദ് ഫാസില്‍, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്നേഹ വിരുന്ന്. പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനിന്ന കര്‍മപരിപാടികളാണ് നടന്നത്. കണ്ടാരപ്പള്ളി പോത്തന്‍ ചാക്കോയുടെയും മാക്കീല്‍ തൊമ്മന്‍ പുന്നൂസിന്റെയും നേതൃത്വത്തില്‍ സ്ഥലവാസികളായ 106 കുടുംബക്കാരുടെ പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായാണ് ദേവാലയം നിര്‍മിച്ചത്. 1957ലാണ് മാര്‍. തോമസ് തറയില്‍ പള്ളിയെ ഇടവകയായി ഉയര്‍ത്തിയത്. പ്ലാറ്റിനം ജൂബിലി സമാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. സജി മെത്താനത്ത്, തോമസ് ചാക്കോ കമ്മാപ്പറമ്പില്‍, കെ.പി. ഫിലിപ്പ് കൊല്ലംപറമ്പില്‍ എന്നിവര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.





0 അഭിപ്രായങ്ങള്‍