ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ബെസ്രൗമ ഫെസ്റ്റ് 2K26 ന് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം കുറിച്ചു. നവംബര്‍ 2 മുതല്‍ നാലു വരെ തീയതികളില്‍ കലയുടെ വര്‍ണ്ണവസന്തം ഒരുക്കി അരങ്ങേറുന്ന കലോത്സവത്തില്‍ ഏറ്റുമാനൂര്‍ ഉപജില്ലയിലെ 58 സ്‌കൂളുകളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 9 വേദികളില്‍ ആയാണ് മത്സരം നടക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റുമാനൂര്‍ ഉപജില്ല തല ഉള്‍ച്ചേര്‍ക്കല്‍ കലോത്സവവും നടന്നു.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. എ സജി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏറ്റുമാനൂര്‍ എഇഓ ശ്രീജ പി ഗോപാല്‍ ആമുഖ പ്രഭാഷണം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് വട്ടപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സ് കലോത്സവ സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൂര്യ ആകാശ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, പഞ്ചായത്തംഗം സൗമ്യ വാസുദേവന്‍, സെന്റ് എഫ്രേംസ് ഹൈസ്‌കൂള്‍ എച്ച്.എം കൊച്ചുറാണി സെബാസ്റ്റ്യന്‍. പിടിഎ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, വിന്‍സി റ്റി മണ്ണനാല്‍, ടിജോ കുര്യന്‍, തൗഫീഖ് കെ ബഷീര്‍, എന്നിവര്‍ സംസാരിച്ചു. സെന്റ് എഫ്രേംസ് HSS പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോച്ചന്‍ ജോസഫ് സ്വാഗതവും, എച്ച്.എം ഫോറം സെക്രട്ടറി ബിജോ ജോസഫ് കൃതജ്ഞതയും പറഞ്ഞു.





0 അഭിപ്രായങ്ങള്‍