65-ാമത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവം നവംബര്‍ 3 മുതല്‍ 6 വരെ കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 10 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍. കുറവിലങ്ങാട് സബ് ജില്ലയുടെ കീഴിലുള്ള 92 സ്‌കൂളുകളിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നുള്ള 4100 ഓളം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ കാലായിലിന്റ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കലോത്സവത്തിന്റെ രക്ഷാധികാരിയായി മന്ത്രി മോന്‍സ് ജോസഫ്, ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, ജനറല്‍ കണ്‍വീനറായി പ്രിന്‍സിപ്പള്‍ റോഷ്നി മാത്യു, എച്ച്.എം എ.എം. വര്‍ഗീസ് എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. കലോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 9.30ന് കോതനല്ലൂര്‍ പള്ളി പാരീഷ് ഹാളില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. സമ്മേളനത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ കാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തും. യോഗത്തില്‍ സുവനിര്‍ പ്രകാശനം, ലോഗോ പ്രകാശനം എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് മോന്‍ മുണ്ടയ്ക്കല്‍, ആന്‍മരിയ ജോര്‍ജ് എന്നിവര്‍ നിര്‍വഹിക്കും. സമാപന സമ്മേളനം ആറിന് വൈകൂന്നേരം 4.30 ന് കെ.ബിനിമോന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, ലൂക്കോസ് മാക്കില്‍, സി.എം. ജോര്‍ജ്, റോഷ്നി മാത്യു, എ.എം. വര്‍ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍