70-ാമത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 70 വയസ് തികഞ്ഞ 70 പേരെ ആദരിച്ചു കൊണ്ട് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ കേരളപ്പിറവി ദിനാഘോഷം . 2026 നവംബര്‍ ഒന്നിന് 70 വയസ്സും അതിനു മുകളിലും പ്രായവുമുള്ളവരെയാണ് അസോസിയേഷന്‍ ആദരിച്ചത്. ഞായറാഴ്ച രാവിലെ മുതല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അംഗങ്ങളുടെ ഭവനങ്ങളില്‍ നേരിട്ടെത്തി ആദരവ് അര്‍പ്പിച്ചു. ഡോ. കെ.പി. ശശിധരന്‍, ഡോ. കാന്തി ശശിധരന്‍, അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് എം.എസ്. മോഹന്‍ദാസ് എന്നിവരെ അസോസിയേഷന്‍ പ്രസിഡന്റ് ബി.സുനില്‍കുമാര്‍ ആദ്യം പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഇ.പി. സലിം എം.കെ. ചന്ദ്രികയെയും സെക്രട്ടറി ജി.വിനോദ് കുമാര്‍ രത്‌നകുമാരി മോഹന്‍ദാസിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. മുതിര്‍ന്ന തലമുറയുടെ ജീവിതാനുഭവങ്ങളെയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും അംഗീകരിക്കുന്നതിനൊപ്പം സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്നതിലൂടെ തലമുറകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും പുതുതലമുറയില്‍ മുതിര്‍ന്നവരോടുള്ള സ്‌നേഹവും ബഹുമാനവും വളര്‍ത്താനുമാണ് അസോസിയേഷന്‍ ശ്രമിക്കുന്നതെന്ന് ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.സുനില്‍കുമാര്‍ പറഞ്ഞു. സെക്രട്ടറി ജി. വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് ഈ.പി.സലിം, ജോയിന്റ് സെക്രട്ടറി എം.എസ്. അപ്പുകുട്ടന്‍ നായര്‍, പി.ജെ. ചാക്കോ, ഡോ. ഗീതാ പ്രദീപ്, ഹരീഷ് ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍