Breaking...

9/recent/ticker-posts

Header Ads Widget

ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ അനീഷിന് ടീച്ചിങ് എയ്ഡ് നിര്‍മ്മാണത്തില്‍ എ ഗ്രേഡ്



സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ കാണക്കാരി വി.എച്ച്.എസ്.ഇ. യിലെ ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് അധ്യാപകനായ അനീഷിന് ടീച്ചിങ് എയ്ഡ് നിര്‍മ്മാണത്തില്‍ എ ഗ്രേഡ് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തയ്യാറാക്കിയ നൂതന പഠനസഹായ ഉപകരണമാണ് അനീഷിനെ സംസ്ഥാനതല അംഗീകാരത്തിന് അര്‍ഹനാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആത്മവിശ്വാസവും പോസിറ്റീവ് എനര്‍ജിയും പകരുന്നതാണ്  ഈ വേറിട്ട പഠന രീതി. സംസ്ഥാനതലത്തി മികച്ച നേട്ടം കൈവരിച്ച അധ്യാപകനെ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സൂരജും മറ്റ് അധ്യാപകരും ചേര്‍ന്ന്  അനുമോദിച്ചു. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തേകുന്ന ഈ നേട്ടം സ്‌കൂളിനും നാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണെന്ന്  സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ സുരജ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍