കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിനു നവംബര്‍ 16 തിങ്കളാഴ്ചകൊടിയേറും. വൈകിട്ട് 4 ന് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ത്യായനീ പുരസ്‌കാരം കഥകളി നടന്‍ ചമ്പക്കര വിജയകുമാറിന് സമര്‍പ്പിക്കും.
ജനറല്‍ കണ്‍വീനര്‍ എസ്.സുരേന്ദ്ര ബാബു അധ്യക്ഷത വഹിക്കും. കലാപരിപാടികള്‍ സംഗീത സംവിധായകന്‍ ശരത് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ ചേരാനല്ലൂര്‍ ശങ്കരന്‍ കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, കുടമാളൂര്‍ മുളീധരമാരാര്‍, സദു, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, വൈക്കം ചന്ദ്രന്‍ മാരാര്‍, യദു ചിറക്കടവ്, ഉണ്ണി തോട്ടകം, അരുണ്‍ എസ്.മാരാര്‍, കണ്ണന്‍, സജേഷ്, മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി തുടങ്ങിയവര്‍ മേള വിസ്മയം തീര്‍ക്കും. രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവം വരെ രാവിലെ 5:45-ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്. എട്ടിന് തിരിച്ചെഴുന്നള്ളിപ്പ്. 17, 19, 23 തീയതികളില്‍ രാവിലെ 11:30-ന് ഉത്സവബലി ദര്‍ശനം. എന്നിവ നടക്കും. നവംബര്‍ 24 ന് തൃക്കാര്‍ത്തിക ഉത്സവം നടക്കും നവംബര്‍ 25 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ജനറല്‍ കണ്‍വീനര്‍ എസ്.സുരേന്ദ്ര ബാബു, എസ് .വിജയകുമാര്‍, ഹരി ചെമ്മങ്ങാട്, ആനന്ദക്കുട്ടന്‍ ശ്രീനിലയം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 അഭിപ്രായങ്ങള്‍