Breaking...

9/recent/ticker-posts

Header Ads Widget

പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈഫ് സ്‌കില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.



പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള വനിതാ ശിശുക്ഷേമ വികസന സമിതിയുടെയും പവര്‍ ബ്രിഗേഡിന്റേയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലൈഫ് സ്‌കില്‍  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളെ അവരുടെ സ്വന്തം മികവുകള്‍  കണ്ടെത്താനും തിരിച്ചറിയാനും പരിപോഷിപ്പിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.  ഹയര്‍സെക്കന്‍ഡറി കോട്ടയം ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാജന്‍ സെബാസ്റ്റ്യന്‍ ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയകുമാരി വി. ആര്‍. അദ്ധ്യക്ഷയായിരുന്നു. വനിതാ ശിശുക്ഷേമ സമിതി പ്രവര്‍ത്തകരായ ശ്രീജ കെ. ജി., നിഷ ദാസ് എന്നിവര്‍  ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കൗണ്‍സിലര്‍ സേതുപാര്‍വ്വതി ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. കരിയര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ കെ. ജി. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍ ജിഷ ടി. ജോര്‍ജ്, പവര്‍ ബ്രിഗേഡ് കോഡിനേറ്റര്‍ അനുമോള്‍ വി.ജി. പവര്‍ ബ്രിഗേഡ് അസിസ്റ്റന്റ് കോഡിനേറ്റര്‍ ബാബു ടി. കെ., ഡോ.  അപര്‍ണ പി. എന്നിവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍