പാറേക്കാവിലമ്മയുടെ തിരുമുറ്റത്ത് പ്രഭാപൂരം ചൊരിഞ്ഞ് ഓട്ടു ദീപസ്തംഭത്തില്‍ ദീപക്കാഴ്ചയൊരുക്കി. ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിന്റെ തിരമുറ്റത്ത് അര നൂറ്റാണ്ടിലേറെക്കാലം ഭീപപ്രഭ ചൊരിഞ്ഞ കല്‍വിളക്കിനു പകരമാണ് ഓട്ടു ദീപസ്തംഭം സ്ഥാപിച്ചത്. ഏഴടിയോളം ഉയരമുള്ള ഓട്ടു ദീപസ്തംഭത്തിന്റെ സമര്‍പ്പണം ഞായറാഴ്ച വൈകിട്ട് നടന്നു. വിശേഷാല്‍ ദീപാരാധനയോടെയാണ് ദീപസ്തംഭത്തിലെ വിളക്കുകള്‍ തെളിച്ചത്. ഐങ്കൊമ്പ് സ്വദേശിയായ KP സഹദേവനാണ് പാറേക്കാവിലമ്മയ്ക്ക് വഴിപാടായി പുതിയ ദീപസ്തംഭം സമര്‍പ്പിച്ചത്.





0 അഭിപ്രായങ്ങള്‍