പാലായില്‍ തൂഫാന്‍ മിനി മാരത്തണ്‍ മത്സരം നടത്തി. പ്രൊഫ. സിസിലിയാമ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെയും നേതൃത്വത്തിലാണ് 27-ാമത് തൂഫാന്‍ മിനി മാരത്തണ്‍ മത്സരം നടന്നത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച മാരത്തണ്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി അഞ്ച് വിഭാഗത്തിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന യോഗം അഖിലേന്ത്യ യൂണിവേഴ്‌സിറ്റി മുന്‍ വോളിബോള്‍ താരം ബൈജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് സനില്‍ പി തോമസ് പ്രൊഫ. സിസിലിയാമ്മ മെമ്മോറിയല്‍ അനുസ്മരണം നടത്തി. സിസിലിയാമ്മ മെമ്മോറിയല്‍ ട്രസ്റ്റി പ്രൊഫ. ഫിലോമിന ജോസഫ്, തിരുക്കൊച്ചി പ്രൊവിന്‍സ് പ്രസിഡണ്ട് വി എം അബ്ദുള്ളാഖാന്‍, പാലാ ചാപ്റ്റര്‍ സെക്രട്ടറി ബെന്നി മൈലാടൂര്‍, ഉണ്ണി കുളപ്പുറം, ജോബ് അഞ്ചേരി, ജോര്‍ജ് വലിയപറമ്പില്‍, ജിമ്മി പോള്‍, പി ജെ മനോജ്, വി സി ജയിംസ്, അഗസ്റ്റിന്‍ വാഴക്കാമല, സതീഷ് മണര്‍കാട്, ഹരി പാലാ, പ്രശാന്ത് വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു. സനില്‍ പി തോമസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.





0 അഭിപ്രായങ്ങള്‍