കേരള വെളുത്തേടത്ത് നായര്‍ സമാജം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാരീശക്തി സംഗമം സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തില്‍ പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.എന്‍.വി.എസ് പ്രസിഡന്റ് വിമല വിനോദ് അധ്യക്ഷത വഹിച്ചു. കെ.വി.എന്‍.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബി. രാമചന്ദ്രന്‍ നായര്‍ സംഗമസന്ദേശം നല്‍കി. ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി.അഡ്വ. ബിന്ദു എസ്. കുമാര്‍, വിദ്യ റെജി, പുഷ്പ ആര്‍., ആശാ ഗിരീഷ്, ആര്‍. സുശീല്‍ കുമാര്‍, ടി.എന്‍. മുരളീധരന്‍ നായര്‍, ദീപ്തി സജീവ്, പി. ശിവദാസ്, പി.എസ്. സജിമോന്‍, വി.ടി. സുജാത തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വനിതാസമാജം കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.





0 അഭിപ്രായങ്ങള്‍