Breaking...

9/recent/ticker-posts

Header Ads Widget

മോട്ടിവേഷന്‍ ക്ലാസും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.



ലയണ്‍സ് ക്ലബ്ബ് ഓഫ് കൊഴുവനാലിന്റെ  നേതൃത്വത്തില്‍ സെന്റ് ജോണ്‍സ് നെപുംസിയാന്‍സ് എച്ച്.എസ്.എസില്‍ കൊഴുവനാലില്‍ പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍ എസ്. രാധാകൃഷ്ണന്റെ മോട്ടിവേഷന്‍ ക്ലാസും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയിനര്‍ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോണി തോമസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍