Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പൂഞ്ഞാര്‍ സ്വദേശിനി മിനി ജോസ് വെള്ളി മെഡല്‍ നേടി.



ഡല്‍ഹിയില്‍ നടന്ന 47-ാമത് അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍  പൂഞ്ഞാര്‍ സ്വദേശിനി മിനി ജോസ് വെള്ളി മെഡല്‍ നേടി. മാസ്റ്റേഴ്‌സ് 80 പ്ലസ് കിലോ വിഭാഗം റൈറ്റ് ഹാന്‍ഡ് മത്സരത്തിലാണ് മിനി ജോസ് ഈ നേട്ടം കൈവരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ദേശീയ മത്സരത്തില്‍ ഇരട്ട വെള്ളി മെഡല്‍ നേടിയാണ് അന്താരാഷ്ട്ര വേദിയിലേക്ക് യോഗ്യത നേടിയത്. സ്‌കൂള്‍ പഠനകാലത്ത് കായികതാരമായിരുന്ന മിനി, പത്തുവര്‍ഷത്തോളം അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  2023- മുതല്‍ പൂഞ്ഞാര്‍ റൂഫ് എഡ്ജ് ജിമ്മിലെ പരിശീലകന്‍ റിജുവിന്റെ കീഴിലാണ് പഞ്ചഗുസ്തി പരിശീലനം ആരംഭിച്ചത്. കുടുംബശ്രീ, KHRA, കോട്ടയം ജില്ലാ  വനിതാ വിംഗ് തുടങ്ങിയ മേഖലകളിലും മിനി സജീവമാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍