Breaking...

9/recent/ticker-posts

Header Ads Widget

'മീനച്ചില്‍ താലൂക്ക് ചരിത്രവും ചരിത്രം സൃഷ്ടിച്ചവരും' എന്ന പുസ്തകം പ്രകാശനം ചെയ്തു.



മാത്യു മണ്ണാറകം രചിച്ച 'മീനച്ചില്‍ താലൂക്ക് ചരിത്രവും ചരിത്രം സൃഷ്ടിച്ചവരും' എന്ന പുസ്തകം പ്രകാശനം ചെയ്തു. ലളിതാംബിക അന്തര്‍ജനം ട്രസ്റ്റ് ചെയര്‍മാനും റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ എന്‍. രാജേന്ദ്രന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മലയാള ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധ സമിതി അംഗം ചാക്കോ സി. പൊരിയത്ത് പുസ്തകം ഏറ്റുവാങ്ങി. ടോംസ് ചേമ്പറില്‍ നടന്ന സമ്മേളനം നഗരസഭാധ്യക്ഷ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്തു. സഫലം 55 പ്ലസ് സെക്രട്ടറി VM അബ്ദുള്ളാ ഖാന്‍ അധ്യക്ഷനായിരുന്നു. സഹൃദയ സമിതി സെക്രട്ടറി പി.എസ്. മധുസൂദനന്‍ സ്വാഗതം ആശംസിച്ചു. സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍, സാഹിത്യകാരന്‍ ജോണി പ്ലാത്തോട്ടം, സാഹിത്യകാരി ഡി. ശ്രീദേവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരന്‍ മാത്യു മണ്ണാറകം മറുപടി പ്രസംഗം നടത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍