മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തുന്നതിലൂടെയാണ് ജീവിതത്തില്‍ സമ്പദ്‌സമൃദ്ധിയും
ഐശ്യര്യവും ഉണ്ടാകുന്നതെന്ന സന്ദേശമാണ് നാഗാരാധന നല്‍കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. പ്രകൃതിയേയും ജീവജാലങ്ങളെയും പ്രത്യേകിച്ച് നാഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കുമാരനല്ലൂര്‍ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ ഭാഗമായി നടന്ന മഹാ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

ദീപം തെളിയിച്ച് ഡോ. കെ ജയകുമാര്‍ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്തു . കുമാരനല്ലൂര്‍ ക്ഷേത്രം മാനേജര്‍ C.N നാരായണന്‍ നമ്പൂതിരി , മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വിമല മുരളി , ബി അമ്പിളി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ P.K രാജന്‍ , A A നടരാജന്‍ ,M S അഭിലാഷ് , P.S സുന്ദരന്‍ ,K L ലതീഷ്, P.S മുരളി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആയില്യം പൂജയോടനുബന്ധിച്ച്
രാവിലെ ക്ഷേത്രത്തില്‍ നൂറും പാലും തര്‍പ്പണവും വിശേഷാല്‍ പൂജകളും നടന്നു. പൂജാ ചടങ്ങുകളിലും പ്രസാദമൂട്ടിലും നിരവധി ഭക്തര്‍ പങ്കെടുത്തു.

0 അഭിപ്രായങ്ങള്‍