Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് കൊടിയേറി.



കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് കൊടിയേറി. വൈകീട്ട് 7 ന് നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍  കൊടിയേറ്റ് നടന്നു. കൊടിയേറ്റിന് മുന്നോടിയായി പെരുന്താനം തടിയില്‍ തറവാട്ടില്‍ നിന്നും ഘോഷയാത്രയായി എത്തിച്ച കൊടിക്കൂറയും കൊടിക്കയറും മേല്‍ശാന്തി പ്രദീപ് നമ്പൂതിരി ഏറ്റുവാങ്ങി. നിരവധി ഭക്തര്‍ നാമജപത്തോടെ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു. പുതൃക്കോവില്‍ വാദ്യരത്‌ന പുരസ്‌കാര സമര്‍പ്പണവും ഡബിള്‍ തായമ്പക അവതരണവും നടന്നു. രാവിലെ ആരംഭിച്ച പൂതൃക്കോവില്‍ ഏകാദശി സംഗീതോത്സവത്തില്‍ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുത്തു. ഉത്സവാഘോഷങ്ങള്‍ നവംബര്‍ 22 ന് തിരുവാറാട്ടോടെ സമാപിക്കും. പ്രസിദ്ധമായ പൂതൃക്കോവില്‍ ഏകാദശി വിളക്ക് നവംബര്‍ 21 ന് നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍