പാലായില്‍ ബാങ്കേഴ്സ് മീറ്റും സംരംഭകത്വ ബോധവത്കരണ ക്ലാസും നടന്നു. വ്യവസായ വാണിജ്യ വകുപ്പ്, കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം, മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്താലാണ് ബോധവല്‍ക്കരണ പരിപാടി നടന്നത്. അരുണാപുരം പി.ഡബ്ല്യു.ഡി ഹൗസില്‍ നടന്ന പരിപാടി പാലാ എം.എല്‍.എ. മാണി സി. കാപ്പന് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് ബിജു മാത്യൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി.എ. മുഖ്യപ്രഭാഷണം നടത്തി.ഉപജില്ലാ വ്യവസായ ഓഫീസര്‍ നിഷാമോള്‍ എ.എന്‍., ഇമ്മാനുവല്‍ ജോര്‍ജ്, സജന ഉമ്മര്‍, മായാ ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബാങ്കിംഗ് നടപടിക്രമങ്ങള്‍, എസ്.ബി.ഐ., കേരള ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എന്നിവയുടെ വായ്പാ പദ്ധതികള്‍, പ്രോജക്ട് പ്രസന്റേഷന്, പാനല്‍ ചര്‍ച്ച, പി.എം.എഫ്.എം.ഇ. പദ്ധതി, വ്യവസായ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ക്ലാസുകളും ചര്‍ച്ചകളും നടന്നു. സംരംഭകര്‍ക്ക് ലഭ്യമായ വായ്പാ സൗകര്യങ്ങളും സര്‍ക്കാര്‍ സഹായപദ്ധതികളും പരിചയപ്പെടുത്തിക്കൊണ്ടാണ് പരിപാടി നടന്നത്.





0 അഭിപ്രായങ്ങള്‍