Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ലീഗ് കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു.



വനിതാ ലീഗ് കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം കോട്ടയം ജില്ലയില്‍  സംഘടിപ്പിച്ച വനിതാ ലീഗ് ജില്ലാ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ നിന്നെത്തിയ  വനിതാ ലീഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.  തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു.. സമൂഹത്തിലെ അവഗണിക്കപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്നും അധികാരത്തിന് വേണ്ടി മാത്രമല്ല ജനസേവനത്തിന് കൂടിയാണ് വേണ്ടിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചു വരുന്നതെന്നും PMA സലാം പറഞ്ഞു. പതിനായിരം വീടുകളാണ് ബൈത്തുറഹ്‌മ വഴി ലീഗ് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത് .  സി.എച്ച് സെന്ററുകളും ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററുകളും  പാവപ്പെട്ടവര്‍ക്ക് വേണ്ടി വലിയ വലിയ ദൗത്യമാണ് ഏറ്റെടുത്ത് നടപ്പാക്കി വരുന്നത് .  വനിതകള്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച് സാമൂഹ്യ സേവകരായി മാറണം .വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളെ ലീഗിന്റെ രാഷ്ട്രീയം വ്യത്യസ്തമാണെന്ന് ബോധ്യപ്പെടുത്തണമെന്നും എസ്എഫ്ഐക്കാര്‍ കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് പി.എം.എ. സലാം ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷഹ്ബാനത്ത്  അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ബുഷ്റ മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, സംസ്ഥാന സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ വിശിഷ്ടാതിഥികളായി സംസാരിച്ചു. എസ്എസ്എ തിരുവനന്തപുരം ജില്ല പ്രോഗ്രാം ഓഫീസര്‍ ഷാഹിന  മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിതനായ റഫീഖ് മണിമല, വനിതാ ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് ഐഷ  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളായ ഷാഹിദാ നൗഷാദ് ,ഷീന പടിഞ്ഞാറ്റിന്‍കര ,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എസ് അജ്മല്‍ ഖാന്‍ ,വനിതാ ലീഗ് ജില്ലാ നിരീക്ഷകന്‍ പി.എം സലിം എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ ട്രഷറര്‍ ഷീബ പുളിന്തുത്തില്‍ നന്ദി പറഞ്ഞു. വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ സ്വപ്ന ,ഷാനിദ, ഷാഹിദ, ബിസ്മി,ജമീല ,ജസീല, ഷജില, ബീമാ, ഷിന്‍ഷ, ഷിജി, സുനിത ,ഫാസീല എന്നിവരും വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍