Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ എക്‌സിബിഷനും ഫാഷന്‍ ഷോയും അല്‍ഫോന്‍സാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.



പ്രമുഖ എക്‌സിബിഷന്‍ ബ്രാന്‍ഡായ വണ്‍ തൗസന്‍ഡ് ട്രിങ്കറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ എക്‌സിബിഷനും ഫാഷന്‍ ഷോയും പാലാ അല്‍ഫോന്‍സാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.
ബ്രൈഡല്‍ സ്‌റ്റൈലിസ്റ്റും ഡിജിറ്റല്‍ ക്രിയേറ്ററുമായ മരിയ ഡൊമിനിക് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ നിലവാരത്തിലുള്ള വസ്ത്ര ബ്രാന്‍ഡുകള്‍, പാര്‍ട്ടി വെയറുകള്‍, ഡിസൈനര്‍ കലക്ഷനുകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, ഹോം ഡെക്കര്‍ ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഒരുക്കിയിരുന്നത്. സന്ദര്‍ശകര്‍ക്കായി ഫുഡ് ഔട്ട്ലെറ്റും സജ്ജീകരിച്ചിരുന്നു. പാലാ അല്‍ഫോന്‍സാ കോളേജിന്റെ സഹകരണത്തോടെ 'റീ യൂസ് ആന്‍ഡ് റീ സൈക്കിള്‍' എന്ന ആശയത്തിന് പ്രാധാന്യം നല്‍കി സംഘടിപ്പിച്ച ഫാഷന്‍ ഷോയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. ധന്യ സുജിത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശന മേള വനിതാ സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതിനും വിപണന സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിനും മികച്ച വേദിയൊരുക്കുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍