Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ വെറ്റിവര്‍ ഫൗണ്ടേഷന്റെ നാലാമത് ദേശീയ സമ്മേളനം നടന്നു



ഇന്ത്യന്‍ വെറ്റിവര്‍ ഫൗണ്ടേഷന്റെ നാലാമത് ദേശീയ സമ്മേളനം കോട്ടയം റബ്ബര്‍ റിസര്‍ച്ച് ഓഫ് ഇന്ത്യ ഹാളില്‍ നടന്നു. നാളെയുടെ സുസ്ഥിരതയ്കായി കേരളത്തില്‍ വേരുപടര്‍ത്തുന്ന രാമച്ചം എന്ന വിഷയത്തില്‍ റബ്ബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സമ്മേളനം നടന്നത്. റബ്ബര്‍ബോര്‍ഡ്  ചെയര്‍മാന്‍ Nഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഉരുള്‍പൊട്ടലും മണ്ണൊലിപ്പും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തടയുന്നതിന് രാമച്ചം കൃഷി സഹായകമാകുമെന്ന് എന്‍. ഹരി പറഞ്ഞു. ഔഷധഗുണവും പരിസ്ഥിതി സംരക്ഷണവും ഒരുമിക്കുന്ന അപൂര്‍വ സസ്യമാണ് രാമച്ചം. ഇടതൂര്‍ന്ന വേരുകള്‍ മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും സഹായിക്കുന്നുവെന്നതാണ് പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു. റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍  ഇന്ത്യ വെറ്റിവര്‍ നെറ്റ്വര്‍ക്ക് മുന്‍ പ്രസിഡന്റ് പി. ഹരിദാസ്,  റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ദേബബ്രത റേ, അഗ്രോണമി ഡിവിഷന്‍ ശാസ്ത്രജ്ഞ ഡോ. ഫേബ ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യ വെറ്റിവര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. രാമച്ചം അധിഷ്ഠിത പുനരുജ്ജീവന കൃഷി, കാലാവസ്ഥാ പ്രതിരോധം, കാര്‍ബണ്‍ സംഭരണം, മണ്ണ് പുനരുദ്ധാരണം, ജലസംരക്ഷണം, മണ്ണിടിച്ചില്‍ പ്രതിരോധ ബയോ എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍