കാനാട്ടുപാറയില്‍ മാലിന്യം നിക്ഷേപിക്കാനുള്ള പാലാ നഗരസഭയുടെ നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. ജനവാസ മേഖലയോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.മാലിന്യനിക്ഷേപ നീക്കത്തില്‍ നിന്ന് നഗരസഭ പിന്മാറണമെന്നാവശ്യപ്പെട്ട് പുഞ്ചിരിക്കവലയില് സര്‍വകക്ഷി യോഗം ചേര്‍ന്നു. മുണ്ടാങ്കല്‍ പൗരസമിതിയുടെ നേതൃത്വത്തിലാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നത്. പുഞ്ചിരിക്കവലയില് നടന്ന സര്‍വകക്ഷി യോഗം ഫാ. ജോര്‍ജ് പഴേപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു.എന്‍. സുരേഷ്, ഷാജകുമാര്‍, മോട്ടി മൂഴി പ്ലാക്കല്‍, ജോഷി വട്ടക്കുന്നേല്‍, എം.പി. കൃഷ്ണന് നായര്‍, ജെയിംസ് വടക്കന്‍, എം.എസ്. ശശിധരന് നായര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ദിയ ബിനു പുളിക്കക്കണ്ടം, സിജി ടോണി, സോണിയ ചിറ്റേട്ട്, പ്രിന്‍സി സണ്ണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ബിജു വര്‍ക്കി, എ.എസ്. തോമസ് എന്നിവര്‍ നേതൃത്വം നല്കി. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു..





0 അഭിപ്രായങ്ങള്‍