കളിക്കുന്നതിനിടയില്‍ തലയില്‍ കുടം കുടുങ്ങിയ രണ്ടു വയസ്സുകാരന് രക്ഷകരായി കാഞ്ഞിരപ്പള്ളിയിലെ അഗ്‌നിരക്ഷാസേന . അലുമിനിയം കുടത്തിനുള്ളിലാണ് രണ്ട് വയസ്സുകാരന്റെ തല കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് കാഞ്ഞിരപ്പള്ളിക്ക് സമീപം മണ്ണാറക്കയത്തുള്ള വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിന്റെ തലയിലേക്ക് കുടം താഴ്ന്നിറങ്ങിയത്. വീട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന് വേദന അനുഭവപ്പെട്ടതോടെ കുട്ടിയുമായി കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടിംഗ് പ്ലെയേഴ്‌സ്, ഷിയേഴ്‌സ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ ഉപയോഗിച്ച് അതീവ ജാഗ്രതയോടെ കുടം മുറിച്ചുമാറ്റി. കുഞ്ഞിന് യാതൊരുവിധ പരിക്കുകളുമേല്‍ക്കാതെ മിനിറ്റുകള്‍ക്കകം കുടം തലയില്‍നിന്ന് സുരക്ഷിതമായി വേര്‍പെടുത്താനായി. കുട്ടി പിതാവിനൊപ്പം സന്തോഷത്തോടെയും ആശ്വാസത്തോടെയും വീട്ടിലേക്ക് മടങ്ങി..





0 അഭിപ്രായങ്ങള്‍