Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്. പുരം നവജ്യോതി ലൈബ്രറിയുടെ കനകജൂബിലി ആഘോഷ സമാപന സമ്മേളനം



കടുത്തുരുത്തി കെ.എസ്. പുരം നവജ്യോതി ലൈബ്രറിയുടെ കനകജൂബിലി  ആഘോഷ സമാപന സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ്  ഡി. ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി  കെ.റ്റി പവിതന്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും ഹാസ്യ താരവുമായ  വൈക്കം ഭാസി  ജൂബിലി സന്ദേശം നല്‍കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് പി.കെ ഹരികുമാര്‍ ഫോട്ടോ അനാച്ഛാദനം നടത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ബി. ഹരികൃഷ്ണന്‍ ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ വര്‍ഗ്ഗീസ് ആദരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ. ബാബുരാജ്,  എം.ആര്‍. അനില്‍കുമാര്‍, രേഷ്മ ദേശികന്‍, ലൈബ്രറി വൈസ് പ്രസിഡന്റ് എം.ജെ. ബേബി, യുവജ്യോതി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് റ്റി.റ്റി ജയപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ലൈബ്രറി കമ്മിറ്റി അംഗം എം.ആര്‍. ഷൈന്‍ കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി. സമാപന സമ്മേളനത്തിന് മുന്നോടിയായി, കാവുങ്കല്‍ ജങ്ഷനില്‍ നിന്നും വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും നടന്നു. സമ്മേളനത്തിന് ശേഷം ആരവം കലാസമിതിയുടെ ചെണ്ട - വയലിന്‍ ഫ്യൂഷനും ഗാനമേളയും അരങ്ങേറി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍