കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി വിളക്ക് മഹോത്സവം ഭക്തിനിര്‍ഭരമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി തെക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷി ക്കുന്നത്. 148 -ാമത് പുതൃക്കോവില്‍ ഏകാദശി വിളക്ക് മഹോത്സവമാണ് ശനിയാഴ്ച നടന്നത് ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പള്ളി വേട്ട ഉത്സവദിനത്തിലാണ് ഏകാദശിവിളക്ക്. രാവിലെ തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി ഏകാദശി പായസ നിവേദ്യം നടത്തി. രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. അയിലൂര്‍ അനന്തനാരായണ ശര്‍മ്മയുടെ പ്രമാണത്തില്‍ അങ്ങാടിപ്പുറം ദേവന്‍മാരാരും ഉദയനാപുരം ഹരിയു മടക്കം 51 ഓളം കലാകാരന്മാര്‍ ഏകാദശി പഞ്ചവാദ്യം അവതരിപ്പിച്ചു. തുടര്‍ന്ന് തിരുമറയൂര്‍ ഗിരിജന്‍ മാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളവും നടന്നു. മഹാ ഏകാദശി ഊട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകീട്ട് കാല് ശ്രീബലിക്ക് പെരുവനം സതീശന്‍ മാരാരും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തിരുവാറാട്ട് ഞായറാഴ്ച നടക്കും. മണ്ണയ്കനാട് ഗണപതി ക്ഷേത്രത്തില്‍ ഗണപതിഭഗവാന്‍ ജലാധിവാസം ചെയ്യുന്ന തീര്‍ത്ഥക്കുളത്തിലാണ് തിരുവാറാട്ട് നടക്കുന്നത്. ആറാടിയെത്തുന്ന പുതൃക്കോവിലപ്പനെ ആറാട്ടുവഴിയില്‍ നിറപറയും നിലവിളക്കും ദീപാലങ്കാരങ്ങളുമായി ഭക്തജനങ്ങള്‍ വരവേല്‍ക്കും. ആറാട്ടെ തിരേല്‍പ്പും ആല്‍ത്തറമേളം വലിയ കാണിക്ക എന്നിവയും നടക്കും.





0 അഭിപ്രായങ്ങള്‍