Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്നദ്ധരക്തദാന ക്യാമ്പ് നടന്നു.



കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്നദ്ധരക്തദാന ക്യാമ്പ് നടന്നു.  റോണി കെ ബേബി MLA ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. 136 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ MLA ആദരിച്ചു. ജീവന്‍ രക്ഷിക്കാനുള്ള മഹത്തായ സാമൂഹിക ദൗത്യമാണ് രക്തദാനമെന്നും ഈ രംഗത്ത് 38 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഷിബു തെക്കേമറ്റത്തിന്റെ സേവനങ്ങള്‍ ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നും റോണി കെ. ബേബി എം.എല്‍.എ. പറഞ്ഞു.  ഷിബു തെക്കേമറ്റത്തെപ്പോലെ ഓരോരുത്തരും രക്തദാന രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടുവരണമെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു. ഫാ. ടോണി മുളങ്ങാശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം വിഷയാവതരണവും നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനോയി എം. ജേക്കബ്, കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാബു മുകളേല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ ബിനോ കെ. തോമസ്, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ നിക്ലാവോസ് കെ.എ., ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ശ്രുതിമോള്‍ ജെ., ഡോ. അലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിലായിരുന്നു രക്തശേഖരണം നടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍