Breaking...

9/recent/ticker-posts

Header Ads Widget

സ്മൃതിമധുര സംഗമവും ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പും നടന്നു



60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് സ്മൃതിമധുര സംഗമവും ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പും കുര്യനാട് സെന്റ് ആന്‍സ് HSS ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 1 ,2 , 13, 15 വാര്‍ഡുകളുടെ നേതൃത്വത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. കുര്യനാട് സെന്റ് ആന്‍സ് HSS മാനേജര്‍ ഫാദര്‍ ജോഷി തടിയനാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍  മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ജാന്‍സി ടോജോ സ്വാഗതമാശംസിച്ചു. ബ്ലോക് പഞ്ചായത്തംഗം ബല്‍ജി എമ്മാനുവല്‍, മരങ്ങാട്ടുപള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വട്ടം,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സബിന്‍ലാല്‍, സെന്റ് ആന്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഫാ. ജോബി മാത്തന്‍കുന്നേല്‍ പഞ്ചായത്തംഗങ്ങളായ സണ്ണി സെബാസ്റ്റ്യന്‍ , ജോസ് കുറുമുട്ടം ,തുളസീദാസ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പിന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. തുഷാര മാത്തുക്കുട്ടി, സൈക്യാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോ. അഞ്ജു ചന്ദ്രന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആതിര , ഡോ. ചിന്തു ഡോ. സുജ  എന്നിവര്‍ നേതൃത്വം നല്‍കി. കുര്യനാട് എന്‍.സി.ഡി. ക്ലിനിക്കിന്റെ നേതൃത്വത്തില്‍ രക്തപരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടത്തി  സംഗമത്തില്‍ പങ്കെടുത്ത മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍