Breaking...

9/recent/ticker-posts

Header Ads Widget

മുനിസിപ്പല്‍ കോംപ്ലക്‌സിനു മുന്നിലെ കുഴി ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു.




പാലായിലെ പ്രധാന  റോഡില്‍  മുനിസിപ്പല്‍ കോംപ്ലക്‌സിനു മുന്നിലെ  കുഴി ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. തിങ്കളാഴ്ച രാവിലെ കെഎസ്ആര്‍ടിസി ബസിനു പിന്നിലൂടെ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന്റെ  മുന്‍ ചക്രം കുഴിയില്‍ വീണെങ്കിലും സ്‌കൂട്ടര്‍ മറിയാതെ  നിയന്ത്രിക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. രാത്രി കാലത്ത് ഇവിടെ അപകട സാധ്യത കൂടുതലാണ്. റോഡിന്റെ നടുവില്‍ കുഴി രൂപപെട്ടിട്ട് നാളുകളായെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റോഡിന്റെ സ്ഥിതി സമയാസമയങ്ങളില്‍ പരിശോധിക്കാത്തത് അപകടങ്ങള്‍ക്ക്  കാരണമാകുമെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. അപകടമുണ്ടായ ശേഷമേ നടപടിയെടുക്കുകയുള്ളുവെന്ന നിലപാട് ജനവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും, കുഴി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍