മറ്റക്കര അയിരൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവപുരാണ നവാഹ യജ്ഞത്തിന്റെ അഞ്ചാം ദിവസം തുളസീ പരിണയം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. യജ്ഞാചാര്യന്‍ തോട്ടയ്ക്കാട്ട് രാമചന്ദ്രന് നായര്‍ പ്രഭാഷണം നടത്തി. വൈകീട്ട് ദക്ഷിണാമൂര്‍ത്തി പൂജയും നടന്നു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. നവംബര്‍ 8 ന് നവാഹയജ്ഞം സമാപിക്കും. പാരായണ സമര്‍പ്പണം, അവഭൃഥ സ്നാന ഘോഷയാത്ര, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളും സമാപന ദിവസം നടക്കും. ഭാഗവതരത്നം തോട്ടയ്കാട്ട് രാമചന്ദ്രന് നായര്‍ യജ്ഞാചാര്യനും കണ്ണൂര്‍ ഗോവിന്ദന് നമ്പൂതിരി യജ്ഞ ഹോതാവും പുതുമല ലവന്, ശ്രീകുമാര്‍ അമ്പാടി എന്നിവര്‍ യജ്ഞപൗരാണികരുമാണ്. ദേവസ്വം ഭാരവാഹികളായ കെ.കെ. രാമചന്ദ്രന് നായര്‍ , MKരാധാകൃഷ്ണന് നായര്‍ ,മുരളീധരന് നായര്‍, സി.ആര് പരമേശ്വരന് നായര്‍ ഡോ. ഗോപാലകൃഷ്ണന് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ നവാഹയജ്ഞവും വികസന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നത്.





0 അഭിപ്രായങ്ങള്‍